സൈ്വപ്പ് 4 ജി സ്മാര്‍ട്ട്ഫോണ്‍ എത്തി: വില 3999 രൂപ മാത്രം....


 

കൊച്ചി: ( 19/08/2017) ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ അഞ്ച് ഇഞ്ച് ഗൊറില്ല ഗ്ലാസ്സോടുകൂടിയ 4 ജി സ്മാര്‍ട്ട്ഫോണ്‍ സൈ്വപ്പ് വിപണിയിലെത്തിച്ചു. 3999 രൂപയ്ക്ക് എലൈറ്റ് 4 ജി സ്മാര്‍ട്ട്ഫോണ്‍ ഫല്‍പ്കാര്‍ട്ടില്‍ ലഭ്യം. പോറലിനെയും ആഘാതത്തേയും പ്രതിരോധിക്കുന്ന ഗൊറില്ല ഗ്ലാസ് തന്നെയാണ് മുഖ്യ ആകര്‍ഷകം.

ഹൈപവര്‍ 2500 എംഎഎച്ച്‌ ബാറ്ററി ലൈഫ് നീണ്ടതാണ്. 11 മണിക്കൂര്‍ ടോക്ടൈമും സ്റ്റാന്‍ഡ് ബൈ മോഡില്‍ 100 മണിക്കൂറും നല്‍കുന്നതാണ് ബാറ്ററി. ഡ്യുവല്‍ സിം, വൈഫൈ, ബ്ലൂടൂത്ത്, എഫ്‌എം റേഡിയോ, 3.5 മിമി ഓഡിയോപോര്‍ട്ട്, മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, 3ജി, 4ജി എന്നിവ ഉള്‍പ്പെടുന്ന കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്.
1 ജിബി റാം, 64 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി റോം, 8 എംപി റിയര്‍, 5 എംപി ഫ്രണ്ട് കാമറ, ആന്‍ഡ്രോയ്ഡ് 6 ഒഎസ്, 1.3 ജിഎച്ച്‌സെഡ് ക്വാര്‍കോം പ്രോസസര്‍ എന്നിവയാണ് മറ്റ് ഘടകങ്ങള്‍. ഇന്ത്യ അതിവേഗം 4 ജിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് സൈ്വപ് സ്ഥാപകനും സിഇഒയുമായ ശ്രീപാല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താവിനെ മനസില്‍ കണ്ടാണ് ഫീച്ചറുകളാല്‍ സമ്ബന്നമായ എലൈറ്റ് 4 ജി ഫോണിന്റെ അവതരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

Popular posts from this blog

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...