Posts

കാനഡയിലെ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Image
  ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ച അഞ്ച് പേരും പഞ്ചാബ് സ്വദേശികളാണ്. ഹര്‍പ്രീദ് സിങ്, ജസ്പീന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് ...

മസ്‌കത്ത് | ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമസാൻ സൂഖുകൾ ആരംഭിച്ചു

Image
  ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമസാൻ സൂഖുകൾ ആരംഭിച്ചു 100,000 റിയാൽ മൂല്യമുള്ള ക്യാഷ് പ്രൈസുകൾ നേടാൻ അവസരമൊരുക്കി ഷോപ്പ് ആന്റ് വിൻ പ്രമോഷൻ മസ്‌കത്ത് | റമസാനെ വരവേൽക്കാൻ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പരമ്പരാഗത ഒമാനി മാർക്കറ്റുകളുടെ മാതൃകയിൽ റമസാൻ സൂഖുകൾ ആരംഭിച്ചു. റമസാൻ സൂഖിന്റെ ഔപചാരിക ഉദ്ഘാടനം ആമിറാത്ത് നുജും മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വാലി ശൈഖ് മുഹമ്മദ് ഹുമൈദ് അൽ ഗബ്ഷി നിർവഹിച്ചു. ആമിറാത്ത്  നഗരസഭ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ യഹ്യ അൽ ഗദാനി, ലുലു ഗ്രൂപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ തുടങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. റമസാനിലേക്കുള്ള അവശ്യവസ്തുക്കൾ, ഈത്തപ്പഴം, തേൻ,  പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അലങ്കാര ഉത്പ്പന്നങ്ങൾ, ഫർണിച്ചറുകൾ, കർട്ടനുകൾ, പരവതാനികൾ എന്നിവ പ്രത്യേക ഓഫറുകൾ പ്രകാരം റമസാൻ സൂഖിലൂടെ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് 100,000 റിയാൽ മൂല്യമുള്ള ക്യാഷ് പ്രൈസുകൾ നേടാൻ അവസരമൊരുക്കി ഷോപ്പ് ആന്റ് വിൻ പ്രമോഷൻ ഒരുക്കിട്ടുണ്ട്. മറ്റ് ഓഫറുകൾക്കും ഡിസ്‌കൗണ്ടുകൾക്കും പുറമെയാണിത്. മാർച്ച് 10 മുതൽ മേയ് ഏഴുവരെ നടക്കുന്ന ആദ്യത്തെ പ്രമോഷനിൽ 281 ഉപഭോക്താക്കൾക്ക് ...

OMAN BREAKING NEWS:-ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ.......

Image
OMAN:- ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്… ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി സുൽത്താൻ ഹൈതം ബിൻ താരിഖ്‌. പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനുമുള്ള ഫീസ് നിരക്കിൽ സുൽത്താൻ ഇളവ് അനുവദിച്ചു. മസ്ക്കറ്റ്, തെക്കൻ ബാത്തിന, മുസന്തം ഗവർണറേറ്റുകളിലെ ഷെയ്ഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. 2022 ജൂൺ മുതൽ പുതിയ വർക്ക് പെർമിറ്റുകളുടെ (വർക്ക് വിസ) നിരക്ക്:  1️⃣ ഇപ്പോൾ➡️ 2001 / പുതിയത്➡️ 301.  2️⃣ ഇപ്പോൾ➡️ 1001- 601/ പുതിയത്➡️ 251.  3️⃣ ഇപ്പോൾ➡️ 361- 301 / പുതിയത്➡️ 201.  ✴️ വീട്ടുജോലിക്കാർ:  1️⃣ 1 - 3 തൊഴിലാളികൾ / ഇപ്പോൾ ➡️ 141 പുതിയത് ➡️ 101.  2️⃣ 4 തൊഴിലാളികളും അതിൽ കൂടുതലും/ഇപ്പോൾ ➡️ 241 - പുതിയത് ➡️ 141.

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

Image
  കീവ്: ധീരമായ തീരുമാനങ്ങള്‍ കൊണ്ട് യുക്രൈനില്‍ ചര്‍ച്ചയായിരുന്ന യുവതി വലേറിയ മാക്‌സെറ്റ്‌സ്‌ക കൊല്ലപ്പെട്ടു. റഷ്യയുടെ ആക്രമണത്തിലാണ് വലേറിയ കൊല്ലപ്പെട്ടത്. തീരെ സുഖമില്ലാതിരുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ ഇറങ്ങിയതായിരുന്നു വലേറിയ. എന്നാല്‍ കീവിന് പുറത്തുള്ള ഗ്രാമത്തില്‍ വെച്ച് റഷ്യന്‍ ടാങ്കര്‍ നടത്തിയ വെടിവെപ്പില്‍ വലേറിയ കൊല്ലപ്പെടുകയായിരുന്നു. യുക്രൈന്‍ ജനതയെ ഒന്നാകെ സങ്കടപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്. ഇവരുടെ അമ്മ ഐറീനയും ഡ്രൈവറും തിക്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ദാരുണമായ കാര്യങ്ങളാണ് വലേറിയയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. പരിശീലനം ലഭിച്ച ഒരു ഡോക്ടര്‍ കൂടിയാണ് വലേറിയ കീവ്: ധീരമായ തീരുമാനങ്ങള്‍ കൊണ്ട് യുക്രൈനില്‍ ചര്‍ച്ചയായിരുന്ന യുവതി വലേറിയ മാക്‌സെറ്റ്‌സ്‌ക കൊല്ലപ്പെട്ടു. റഷ്യയുടെ ആക്രമണത്തിലാണ് വലേറിയ കൊല്ലപ്പെട്ടത്. തീരെ സുഖമില്ലാതിരുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ ഇറങ്ങിയതായിരുന്നു വലേറിയ. എന്നാല്‍ കീവിന് പുറത്തുള്ള ഗ്രാമത്തില്‍ വെച്ച് റഷ്യന്‍ ടാങ്കര്‍ നടത്തിയ വെടിവെപ്പില്‍ വലേറിയ കൊല്ലപ്പെടുകയായിരുന്നു. യുക്രൈന്‍ ജനതയെ ഒന്നാകെ സങ്കടപ്പെടുത്തുന്ന റിപ്പോര്‍ട്ട...

ബയോമെട്രിക്‌സ് ഉപയോഗിച്ച് വാട്‌സാപ്പ് ലോക്ക് ചെയ്യുന്നത് എങ്ങനെ?

Image
വളരെനാളുകളായി നാം ആഗ്രഹിക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നു. iOS പതിപ്പില്‍ ലഭ്യമാക്കിയിരിക്കുന്ന ഉപയോഗിച്ച് ബയോമെട്രിക്ക് വിവരങ്ങളുടെ സഹായത്തോടെ വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യാനാകും. അതായത് ഐഫോണിലും ഐപാഡിലും ഫെയ്‌സ് ഐഡി, ടച്ച് ഐഡി എന്നിവ ഉപയോഗിച്ച് വാട്‌സാപ്പ് തുറക്കാം. ബീറ്റ പതിപ്പില്‍ ലഭ്യമായിരുന്ന ഫീച്ചര്‍ വാട്‌സാപ്പിന്റെ 2.19.20 പതിപ്പിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാക്കി കഴിഞ്ഞാല്‍ വാട്‌സാപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫെയ്‌സ് ഐഡിയോ ടച്ച് ഐഡിയോ ആവശ്യപ്പെടും. ഒന്നിലധികം തവണ ഇവ പരാജയപ്പെട്ടാല്‍ ഫോണിന്റെ പാസ്‌കോഡ് ഉപയോഗിച്ച് മാത്രമേ വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യാനാകൂ. ആദ്യം ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡില്‍ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക. അതിനുശേഷം ആപ്പ് ഓപ്പണ്‍ ചെയ്ത് സെറ്റിംഗ്‌സ്>അക്കൗണ്ട്<പ്രൈവസി എടുക്കുക. ഇവിടെ സ്‌ക്രീന്‍ ലോക്ക് ഓപ്ഷന്‍ കാണാനാകും. ഇത് പ്രവര്‍ത്തനക്ഷമമാക്കുക. ഇതോടെ വാട്‌സാപ്പ് പൂര്‍ണ്ണമായും ലോക്ക് ചെയ്യപ്പെടും. സെറ്റിംഗ്‌സില്‍ നോട്ടിഫിക്കേഷന്‍ പ്രിവ്യൂ ഓണ്‍ ആക്കിയിരുന്നാല്‍ അതുവഴി സന്ദേശങ്ങള്‍ കാണാനും അവയ്ക്ക് മറുപടി ...

അമേരിക്കയിൽ നിന്നും പറന്നിറങ്ങി പ്രിയങ്ക; ദില്ലിയിൽ നിർണായക യോഗങ്ങൾ, ആദ്യ ദൗത്യം ലക്നൗവിൽ...........

Image
അമേരിക്കയിൽ നിന്നും പറന്നിറങ്ങി പ്രിയങ്ക; ദില്ലിയിൽ നിർണായക യോഗങ്ങൾ, ആദ്യ ദൗത്യം ലക്നൗവിൽ........... ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവ് കോൺഗ്രസിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിര എന്നാണ് പ്രിയങ്ക ഗാന്ധിയെ പലരും വിശേഷിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മാത്രമല്ല ജനങ്ങളോടുള്ള അവരുടെ ഇടപടെലും നിശ്ചയദാർണ്ഡ്യവുമെല്ലാം ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കാ ഗാന്ധിയെ നിയമിച്ചിരിക്കുന്നത്. ഔദ്യോഗിക ചുമതല ലഭിച്ചിട്ടും തന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ഇതുവരെ പ്രിയങ്ക സന്ദർശിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം വാരം തന്നെ പ്രിയങ്ക ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ പ്രിയങ്കയ്ക്ക് തിരക്കിട്ട പ്രചാരണ പരിപാടികളാ ണ്  ഇനി നടപ്പിലാക്കാനുള്ളത്..

സഹായം ഒരു ഫോണ്‍ കോള്‍ അകലെ; ഇന്ത്യന്‍ പ്രവാസികള്‍ക്ക് വഴികാട്ടിയായി ഷാര്‍ജയില്‍ റിസോഴ്‌സ് സെന്റര്‍

Image
  ഷാര്‍ജ: ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍സഹായമെത്തിക്കുന്നതിനും അവരെ ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുമായി ഷാര്‍ജയില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ തുറന്നു. ദുബായ് കഴിഞ്ഞാല്‍ യു.എ.ഇയിലെ രണ്ടാമത്തെ സെന്ററാണിത്. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. തൊഴില്‍ സംബന്ധമായ എന്ത് വിഷയങ്ങള്‍ക്കും 800 INDIA, 80046342 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ സഹായവും ഉപദേശവും ലഭിക്കും. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരിയാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. വ്യാജ തൊഴില്‍ ഏജന്‍സികളുടെയും മറ്റ് തട്ടിപ്പ് സംഘങ്ങളുടെയും കെണിയില്‍പ്പെടുന്നവരുടെയും ആവശ്യമായ രേഖകളില്ലാതെയും കുറഞ്ഞ ശമ്പളത്തിനും ജോലി ചെയ്യേണ്ടി വരുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരു റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്നതെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ദിനേശ് കുമാര്‍ പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈ...