സഹായം ഒരു ഫോണ്‍ കോള്‍ അകലെ; ഇന്ത്യന്‍ പ്രവാസികള്‍ക്ക് വഴികാട്ടിയായി ഷാര്‍ജയില്‍ റിസോഴ്‌സ് സെന്റര്‍
ഷാര്‍ജ: ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍സഹായമെത്തിക്കുന്നതിനും അവരെ ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുമായി ഷാര്‍ജയില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ തുറന്നു. ദുബായ് കഴിഞ്ഞാല്‍ യു.എ.ഇയിലെ രണ്ടാമത്തെ സെന്ററാണിത്. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. തൊഴില്‍ സംബന്ധമായ എന്ത് വിഷയങ്ങള്‍ക്കും 800 INDIA, 80046342 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ സഹായവും ഉപദേശവും ലഭിക്കും. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരിയാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. വ്യാജ തൊഴില്‍ ഏജന്‍സികളുടെയും മറ്റ് തട്ടിപ്പ് സംഘങ്ങളുടെയും കെണിയില്‍പ്പെടുന്നവരുടെയും ആവശ്യമായ രേഖകളില്ലാതെയും കുറഞ്ഞ ശമ്പളത്തിനും ജോലി ചെയ്യേണ്ടി വരുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരു റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്നതെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ദിനേശ് കുമാര്‍ പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈ...