Skip to main content
അറബിക്കല്യാണം:പതിനാറുകാരിയെ 65കാരന്‍ വിവാഹം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍ .....
ഹൈദരാബാദ്: അഞ്ചു ലക്ഷം
രൂപ നല്‍കി 16 വയസ്സുള്ള പെണ്‍കുട്ടിയെ 65 വയസ്സ് പ്രായമായ ഒമാന്‍
പൗരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ്
ചെയ്തു. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടിയുടെ പിതാവിനെയും
മറ്റു രണ്ടുപേരെയുമാണ് അറസറ്റ് ചെയ്തത്. നല്ല ജീവിതം ലഭിക്കുമെന്ന് പറഞ്ഞ്
പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഭര്‍തൃസഹോദരിയും ഭര്‍ത്താവും കൂടിയാണ്
വിവാഹം കഴിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവ് ഉന്നിസ
നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
കൂടാതെ കുട്ടിയുമായി അറബി രാജ്യം
വിടുകയും ചെയ്തിരുന്നു.പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന
ആവശ്യവും പരാതിയിലുണ്ട്.മകളോട് സംസാരിച്ചപ്പോഴെല്ലാം അവള്‍
കരയുകയായിരുന്നെന്നും ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടതായും
പരാതിയില്‍ പറയുന്നു.
കുട്ടി അവിടെ പീഡനം അനുഭവിക്കുകയാണെന്നാണ് ഇവര്‍ പരാതിയില്‍
പറഞ്ഞിട്ടുള്ളത്.
എന്നാല്‍
വിവാഹവേളയില്‍ നല്‍കിയ അഞ്ച് ലക്ഷം തിരികെ നല്‍കിയാല്‍ മാത്രമേ
പെണ്‍കുട്ടിയെ മടക്കി അയക്കൂവെന്നാണ് അറബിയുടെ നിലപാട്. തന്‍റെ
അറിവില്ലാതെയാണ് മകളുടെ വിവാഹം നടത്തിയതെന്നും അമ്മ നല്‍കിയ പരാതിയിലുണ്ട്.
റംസാന് വീട്ടില്‍ കൊണ്ടുപോയ ഭര്‍തൃസഹോദരിയും അവരുടെ ഭര്‍ത്താവുമാണ്
കുട്ടിയെ അറബിക്ക് കല്യാണം കഴിച്ചു കൊടുത്തത്.
Comments
Post a Comment