ഇന്നോവയെ വെല്ലുവിളിക്കാന്‍ പുതിയ മോഡലുമായി മഹീന്ദ്ര .......


 


പുറത്തിറങ്ങിയതിന്​ ശേഷം എതിരാളികളില്ലാതെ മുന്നേറുന്ന മോഡലാണ്​ ടൊയോട്ടയുടെ ഇന്നോവ. ​ക്വാളിസിനെ വിപണിയില്‍ നിന്ന്​ പിന്‍വലിച്ചാണ്​ ടൊയോട്ട ഇന്നോവയുമായി രംഗത്തെത്തിയത്. എല്ലാ കാലത്തും എം.പി.വികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്നോവ. ഇപ്പോള്‍ ഇന്നോവക്ക്​ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ മോഡലമായി രംഗത്തെത്തുകയാണ് മഹീന്ദ്ര​. U321 എന്ന കോഡ്​ നാമത്തില്‍ എം.പി.വിയുടെ നിര്‍മാണം മഹീന്ദ്ര പൂര്‍ത്തീകരിച്ചു എന്നാണ്​ റി​പ്പോര്‍ട്ടുകള്‍.

എം.പി.വിയുടെ ദൃശ്യങ്ങള്‍ പല വാഹന ബ്ലോഗുകളുടെയും കഴുകന്‍ കണ്ണുകള്‍ നേരത്തെ തന്നെ ഒപ്പിയെടുത്തിരുന്നു. ഇപ്പോള്‍ വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. കമ്ബനിയുടെ അമേരിക്കയിലെയും ചെന്നൈയിലേയും ടെക്​നികല്‍ സ​െന്‍ററുകളിലാണ്​ വാഹനത്തി​​െന്‍റ ഡിസൈന്‍ പൂര്‍ത്തീകരിച്ചത്​. എം.പി.വിയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുവെന്നാണ്​ റി​പ്പോര്‍ട്ട്​.

മഹീന്ദ്രയുടെ സൈലോയുടെ പകരക്കാരനായിട്ടായിരിക്കും പുതിയ കാര്‍ വിപണിയിലേക്ക്​ എത്തുക. 2.2, 1.9 ലിറ്റര്‍ എന്‍ജിന്‍ വേരിയന്‍റുകളിലാണ്​ വാഹനം വിപണിയിലെത്തുക. ടോപ്​ സ്​പെക്കില്‍ 2.5 ലിറ്റര്‍ വേരിയന്‍റും പ്രതീക്ഷിക്കാം. എന്നാല്‍, മെക്കാനിക്കല്‍ ഫീച്ചറുകളെ സംബന്ധിച്ച സൂചനകളില്ല. ഇന്നോവ ക്രിസ്​റ്റ, ടാറ്റ ഹെക്​സ എന്നിവക്കാവും മഹീ​ന്ദ്ര വെല്ലുവിളി ഉയര്‍ത്തുക. 16 മുതല്‍ 20 ലക്ഷം വരെയാണ്​ വില.

Comments

Popular posts from this blog

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...