സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി; വിസകള്‍ക്ക് നിയന്ത്രണം!! ഇനി നാട്ടില്‍ കൂടാം.........

  സ്വദേശികള്‍ക്ക് ജോലി വേണം

റിയാദ്: സൗദിയില്‍ ജോലി തേടുന്ന ഇന്ത്യാക്കാര്‍ക്ക് കനത്ത തിരിച്ചടി. നിതാഖാത്ത് കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്ലോക്ക് വിസക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇനി എല്ലാ കമ്പനികള്‍ക്കും ബ്ലോക്ക് വിസ ലഭിക്കില്ല. സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഗ്രേഡ് തീരുമാനിക്കും. ഉന്നത ഗ്രേഡുള്ള കമ്പനികള്‍ക്ക് മാത്രമേ ബ്ലോക്ക് വിസ കിട്ടൂ. അതുകൊണ്ടു തന്നെ ഇന്ത്യക്കാരെ ജോലിക്കെടുക്കാന്‍ സൗദിയിലെ കമ്പനികള്‍ കൂടുതല്‍ ആശ്രയിച്ചിരുന്ന ബ്ലോക്ക് വിസ ഇനി എല്ലാവര്‍ക്കും കിട്ടില്ലെന്ന് ഉറപ്പായി.

കമ്പനികള്‍ക്ക് തൊഴിലാളികളെ ഒരുമിച്ച് എത്തിക്കാന്‍ സാധിക്കുന്നത് ബ്ലോക്ക് വിസ വഴിയാണ്. ഇതിനാണ് നിയന്ത്രണം കൊണ്ടുവന്നത്. വിദേശ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് സൗദിയുടെ നീക്കം.

നേരത്തെ പ്രഖ്യാപിച്ച നിതാഖാത്ത് നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ് സൗദി അറേബ്യ.നിതാഖാത്ത് ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്ന് സൗദി ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വദേശികളായ അഭ്യസ്തവിദ്യര്‍ക്ക് ജോലി ലഭ്യമാക്കാനാണ് സൗദി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. എണ്ണ വിപണയില്‍ ഇടിവ് നേരിട്ടതോടെയാണ് സൗദി പുതിയ കടുത്ത തീരുമാനങ്ങള്‍ എടുത്തത്.

ഇനി എല്ലാ സ്ഥാപനങ്ങള്‍ക്കും ബ്ലോക്ക് വിസ ലഭിക്കില്ല. സപ്തംബര്‍ മുതലാണ് നിയന്ത്രണം. സ്ഥാപനങ്ങള്‍ക്ക് ഗ്രേഡ് നിശ്ചയിച്ചിട്ടുണ്ട്.

ഉന്നത ഗ്രേഡിലുള്ള കമ്പനികള്‍ക്ക് മാത്രമേ ബ്ലോക്ക് വിസ ലഭിക്കൂ. ജോലിക്കെടുക്കുന്ന വിദേശികളുടെ കാര്യത്തില്‍ ഇവര്‍ക്കും നിയന്ത്രണമുണ്ട്.

ഉയര്‍ന്ന ഗ്രേഡുള്ള കമ്പനികള്‍ക്ക് മാത്രമേ ഇനി ബ്ലോക്ക് വിസക്ക് അപേക്ഷിക്കാനാകൂ. ബ്ലോക്ക് വിസ വഴിയാണ് ഇന്ത്യക്കാര്‍ കൂടുതലായി സൗദിയിലെത്തിയിരുന്നത്.

സൗദി ഭരണകൂടം നടപ്പാക്കിയ പുതിയ നിയന്ത്രണം ഇന്ത്യക്കാര്‍ക്കാര്‍ക്കാണ് കൂടുതല്‍ തിരിച്ചടിയാകുക. സൗദി കമ്പനികളില്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്. ഇനി ഈ ജോലി ആരും സ്വപ്‌നം കാണേണ്ടെന്ന സാഹചര്യമാണ് വന്നിരിക്കുന്നത്.


Comments

Post a Comment

Popular posts from this blog

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...