ഒമാനിൽ കൂട്ട പിരിച്ചുവിടലില്ല!!! ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്....
ഒമാനിൽ നിന്ന് ഇന്ത്യൻ തൊഴിലാളികൾ കൂട്ടമായി
നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമില്ലെന്നും കണക്കുകൾ
പരിശോധിക്കുമ്പോൾ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവാണ്
ഉണ്ടായിരിക്കുന്നതെന്നും ഇന്ത്യൻ അംബാസിഡർ ഇന്ദ്രമണി പാണ്ഡെ. ഒരു
സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ
വ്യക്തമാക്കിയത്.
ചില സ്വകാര്യ കമ്പനികളിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി
ജീവനക്കാരെ പിരിച്ചു വിടുന്നുണ്ടെങ്കിലും നിരവധി തൊഴിലവസരങ്ങൾ പുതുതായി
ഇവിടെ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലർക്ക് തൊഴിൽ
നഷ്ടപ്പെടുമ്പോൾ മറ്റ് ചിലർക്ക് തൊഴിൽ ലഭിക്കുന്നുണ്ട്
എന്നുള്ളത് ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിൽ കൂട്ട പിരിച്ചുവിടലില്ല!!! ഇന്ത്യൻ തൊഴിലാളികളുടെ
എണ്ണത്തിൽ വർദ്ധനവ്
വിദേശ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള
അഭ്യർത്ഥനയും അദ്ദേഹം സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യക്കാർക്ക് മിനിമം ജീവിത നിലവാരമെങ്കിലും ഉറപ്പു
വരുത്താനാണിത്.
വിദേശ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള
അഭ്യർത്ഥനയും അദ്ദേഹം സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യക്കാർക്ക് മിനിമം ജീവിത നിലവാരമെങ്കിലും ഉറപ്പു
വരുത്താനാണിത്.
ഒമാനിൽ തൊഴിലുടമക്ക് കീഴിൽ ജോലിയെടുക്കാൻ
ആഗ്രഹിക്കുന്നവർ എംബസിയുടെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി
മാത്രമാണ് വിസ നേടാൻ പാടുള്ളൂവെന്നും അംബാസഡർ പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ
സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇൗ
സംവിധാനത്തിന്റെ ലക്ഷ്യം.
Comments
Post a Comment