ഒമാനിലെ എന്‍.ഒ.സി. നിയമത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു

 Image result for noc oman

മസ്‌കറ്റ്: ഒമാനിലെ എന്‍.ഒ.സി. നിയമത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായംതേടുകയാണ് സര്‍ക്കാര്‍. തന്‍ഫീദ് ചര്‍ച്ചകള്‍ക്കും തുടര്‍നടപടികള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സംഘമാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. വിസ റദ്ദാക്കി രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് സ്‌പോണ്‍സറുടെ എന്‍.ഒ.സി. നിര്‍ബന്ധമാക്കിയുള്ള നിയമം 2014- ലാണ് നിലവില്‍ വന്നത്.

ഐ.എസ്.എഫ്.യു- ദി ഇംപ്‌ളിമെന്റേഷന്‍ സപ്പോര്‍ട്ട് ആന്‍ഡ് ഫോളോഅപ്പ് യൂണിറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഓണ്‍ലൈന്‍ വോട്ടിങ് ആരംഭിച്ചിരിക്കുന്നത്. അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വോട്ടെടുപ്പില്‍ അഭിപ്രായം രേഖപ്പെടുത്താം. ഇന്നലെ ആരംഭിച്ച വോട്ടിങ്ങില്‍ ഇതിനോടകം ധാരാളം പേര്‍ പങ്കെടുത്തു. അറബിഭാഷയില്‍ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 45 ശതമാനം പേരും എന്‍.ഒ.സി. നിയമം എടുത്തുകളയുന്നതിനോട് യോജിക്കുന്നില്ല എന്നാണ് രേഖപ്പെടുത്തിയത്. 35 ശതമാനം പേര്‍ എന്‍.ഒ.സി. നിയമം ഒഴിവാക്കുന്നതിനെ അനുകൂലിക്കുകയും 20 ശതമാനം പേര്‍ ഉറപ്പില്ല എന്നും രേഖപ്പെടുത്തി.

ട്വീറ്റ് വഴി വോട്ട് രേഖപ്പെടുത്തിയവരില്‍ 50 ശതമാനവും എന്‍.ഒ.സി. നിയമം എടുത്തുകളയണമെന്നാണ് അഭിപ്രായപ്പെട്ടത്. 37 ശതമാനം എന്‍.ഒ.സി.യെ പിന്തുണയ്ക്കുന്നതായും രേഖപ്പെടുത്തി. രാജ്യത്തിന്റെ വികസന മേഖലയിലെ വൈവിധ്യവത്കരണം ലക്ഷ്യംവെച്ച് തുടക്കംകുറിച്ച തന്‍ഫീദ് പദ്ധതികളുടെ ഭാഗമായാണ് എന്‍.ഒ.സി. സംബന്ധിച്ച പഠനത്തിന് യൂനിറ്റ് രൂപവത്കരിച്ചത്. വിസ ക്യാന്‍സല്‍ ചെയ്താല്‍ എന്‍.ഒ.സി. ഇല്ലെങ്കില്‍ രണ്ട് വര്‍ഷം കഴിയാതെ പുതിയജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ പുതിയ തൊഴിലവസരങ്ങള്‍ ലഭിച്ചിട്ടും എന്‍.ഒ.സി.ലഭിക്കാത്തതിനാല്‍ ജോലി മാറാന്‍ കഴിയാത്തവര്‍ നിരവധിയാണ്.

Comments

Popular posts from this blog

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...