ഇന്‍ഡിഗോയില്‍ അത്യാകര്‍ഷകമായ ഓഫര്‍!! ടിക്കറ്റ് വില്‍പന 1000 രൂപ മുതല്‍...........


 Image result for INDIGO


DELHI:- അത്യാകര്‍ഷകമായ ഓഫറുമായി ഇന്‍ഡിഗോ വീണ്ടും. സ്വാതന്ത്രദിന സ്‌പെഷ്യല്‍ ഓഫറിനു ശേഷം ഇതാദ്യമായാണ് ഇന്‍ഡിഗോ ആകര്‍ഷകമായ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ ഓഫര്‍ നിരക്കനുസരിച്ച് 1000 രൂപ മുതലാണ് ഇന്‍ഡിഗോയില്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. പുതിയ ഓഫര്‍ യാത്രക്കാരെ ഏറെ സന്തോഷിപ്പിക്കുമെന്ന് ചുരുക്കം.ബഡോദര-ഗുവാഹട്ടി റൂട്ടിലേക്കുള്ള വണ്‍ റൗണ്ട് യാത്രക്ക് ഓഫര്‍ നിരക്കില്‍ 1005 രൂപ മാത്രമാണ് ഈടാക്കുന്നത്. ചെന്നൈ- ബെംഗളൂരു റൂട്ടിന് 1,174 രൂപ, ദില്ലി- ജയ്പൂര്‍ റൂട്ടിന് 1,178 രൂപ, ജമ്മു-ശ്രീനഗര്‍ റൂട്ടിന് 1,220 രൂപ, അഹമ്മബാബാദ്- മുംബൈ റൂട്ടിന് 1,230 രൂപ, അഗര്‍ത്തല- ഗുവാഹത്തി റൂട്ടിന് 1,259 രൂപ, കോയമ്പത്തൂര്‍- ചെന്നൈ റൂട്ടിന് 1,268 രൂപ എന്നിങ്ങനെയാണ് ഓഫര്‍ അനുസരിച്ചുള്ള ടിക്കറ്റ് നിരക്ക്. 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 8 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.സെപ്റ്റംബര്‍ പകുതിയോടെയാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 200 രൂപ കണ്‍വീനിയന്‍സ് ഫീസ് ആയി ഈടാക്കും. ഇത് നോണ്‍- റീഫണ്ടബിളാണ്.

Comments

Popular posts from this blog

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി