കഴിഞ്ഞ അഞ്ച് ദിവസമായി രണ്ട് പേരുടെയും മൃതദേഹം ജനറൽ ആശുപത്രിയിലാണ്.
കൊച്ചിയിൽ ജോലിക്കെത്തിയ മുഹമ്മദലി മരണപ്പെട്ട വിവരം നാട്ടിലുള്ളവരെ
അറിയിച്ചെങ്കിലും ആരും ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. പണമില്ലാത്തതിനാൽ
മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഇവരുടെ ബന്ധുക്കളും
അറിയിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കാൻ ആംബുലൻസിന് ഭീമമായ
തുക നൽകേണ്ടി വരും. മൃതദേഹം നാട്ടിലെത്തിക്കാനായി ചില സന്നദ്ധ പ്രവർത്തകർ
ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും, ആംബുലൻസിന് പണം
നൽകാനാകില്ലെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. സന്നദ്ധ സംഘടനകളുടെ
സഹായത്താൽ
എങ്ങനെയെങ്കിലും മൃതദേഹം ഇരുവരുടെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും
പുരോഗമിക്കുന്നുണ്ട്.
Comments
Post a Comment