മസ്‌കത്ത് | ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമസാൻ സൂഖുകൾ ആരംഭിച്ചു

 ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമസാൻ സൂഖുകൾ ആരംഭിച്ചു

100,000 റിയാൽ മൂല്യമുള്ള ക്യാഷ് പ്രൈസുകൾ നേടാൻ അവസരമൊരുക്കി ഷോപ്പ് ആന്റ് വിൻ പ്രമോഷൻ



മസ്‌കത്ത് | റമസാനെ വരവേൽക്കാൻ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പരമ്പരാഗത ഒമാനി മാർക്കറ്റുകളുടെ മാതൃകയിൽ റമസാൻ സൂഖുകൾ ആരംഭിച്ചു. റമസാൻ സൂഖിന്റെ ഔപചാരിക ഉദ്ഘാടനം ആമിറാത്ത് നുജും മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വാലി ശൈഖ് മുഹമ്മദ് ഹുമൈദ് അൽ ഗബ്ഷി നിർവഹിച്ചു. ആമിറാത്ത്  നഗരസഭ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ യഹ്യ അൽ ഗദാനി, ലുലു ഗ്രൂപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ തുടങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

റമസാനിലേക്കുള്ള അവശ്യവസ്തുക്കൾ, ഈത്തപ്പഴം, തേൻ,  പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അലങ്കാര ഉത്പ്പന്നങ്ങൾ, ഫർണിച്ചറുകൾ, കർട്ടനുകൾ, പരവതാനികൾ എന്നിവ പ്രത്യേക ഓഫറുകൾ പ്രകാരം റമസാൻ സൂഖിലൂടെ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.

ഉപഭോക്താക്കൾക്ക് 100,000 റിയാൽ മൂല്യമുള്ള ക്യാഷ് പ്രൈസുകൾ നേടാൻ അവസരമൊരുക്കി ഷോപ്പ് ആന്റ് വിൻ പ്രമോഷൻ ഒരുക്കിട്ടുണ്ട്. മറ്റ് ഓഫറുകൾക്കും ഡിസ്‌കൗണ്ടുകൾക്കും പുറമെയാണിത്. മാർച്ച് 10 മുതൽ മേയ് ഏഴുവരെ നടക്കുന്ന ആദ്യത്തെ പ്രമോഷനിൽ 281 ഉപഭോക്താക്കൾക്ക് അതിശയകരമായ ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമുണ്ട്. 10,000 റിയാലിന്റെ ഗ്രാൻഡ് ക്യാഷ് പ്രൈസിന് പുറമെ ഒന്നിലധികം ആളുകൾക്ക് വാരാന്ത്യത്തിൽ 5000, 750, 500, 200, 100 റിയാൽ ക്യാഷ് പ്രൈസുകളും ഒരുക്കിയിട്ടുണ്ട്.

 പലചരക്ക് സാധനങ്ങൾ, ഫ്രോസൺ ഫുഡ്സ്, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ആന്റ് ബേക്കറി, ക്ലീനിംഗ് ആന്റ് ആക്‌സസറികൾ, ഹോം ഫർണിഷിംഗ് വസ്ത്രങ്ങൾ തുടങ്ങി  നിരവധി ഉത്പന്നങ്ങൾക്ക്  പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ഗൃഹോപകരണങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെയും തെരഞ്ഞെടുക്കാം. അരി, പാൽപ്പൊടി, പഞ്ചസാര, എണ്ണ, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയ പലചരക്ക് സാധനങ്ങൾ അടങ്ങിയ പ്രത്യേക റമസാൻ കിറ്റുകളും സാധാരണ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കും.  

റമസാൻ പങ്കിടലിന്റെയും നൽകലിന്റെയും കാലംകൂടിയായതിനാൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാനായി ഒരുക്കിയിട്ടുള്ള സുഗന്ധദ്രവ്യങ്ങൾ, വാച്ചുകൾ, സ്വീറ്റ് ബോക്സുകൾ, വിവിധതരം ഗിഫ്റ്റ് ബാസ്‌കറ്റുകൾ എന്നിവക്ക് കിഴിവുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലുലു മാനേജ്‌മെന്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.

ഉപഭോക്താക്കൾക്ക് വളരെ സവിശേഷമായ റമസാനിൽ മികച്ച ഓഫറുകളും വൈവിധ്യമാർന്ന ഉത്പന്നങ്ങളും ലഭ്യമാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ ആന്റ് ഇന്ത്യ ഡയറക്ടർ ആനന്ദ് എ വി പറഞ്ഞു. സുരക്ഷിതവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന റമസാൻ സൂഖിൽ ഉപഭോക്താക്കൾക്ക് ആവശ്യമായതെല്ലാം ലഭ്യമാക്കിയതായും ആവശ്യമായ ഭക്ഷ്യപലചരക്ക് ഉത്പന്നങ്ങൾ സംഭരിച്ചതിനാൽ വിലയെ ബാധിക്കില്ലെന്നും ആനന്ദ് എ വി പറഞ്ഞു.

ഉപഭോക്താക്കളുടെ പിന്തുണക്ക് നന്ദി അറിയിക്കാനായി ആരംഭിച്ച ഷോപ്പ് ആൻഡ് വിന്നിലൂടെ ഈ വർഷത്തെ റമസാൻ പ്രമോഷൻ തികച്ചും വ്യത്യസ്തമാണെന്ന് ഒമാൻ ലുലു റീജനൽ ഡയറക്ടർ ശബീർ കെ എ പറഞ്ഞു.  ഉപഭോക്താക്കൾക്ക് കൂടുതൽ സമ്മാനങ്ങൾ നൽകുക എന്നതാണ് പ്രമോഷനലിലൂടെ ലക്ഷ്യമിടുന്നത്. റമസാനിൽ ആവശ്യമായതെല്ലാം റമസാൻ സൂഖിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

Popular posts from this blog

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...